Remya Nambeesan About Her Old Affair
തമിഴിലും മലയാളത്തിലും ഒരുപിടി നല്ല ചിത്രങ്ങളുമായി തിരക്കിലാണ് രമ്യാ നമ്പീശന്‍. തമിഴിലും മലയാളത്തിലും ഒരുപിടി നല്ല ചിത്രങ്ങളുമായി തിരക്കിലാണ് താരം. നായിക മാത്രമല്ല, ഗായിക കൂടെയാണ്. ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തി നല്‍കിയ അഭിമുഖത്തിലാണ് രമ്യ നമ്പീശന്‍ തന്റെ ചീറ്റിപ്പോയ പ്രണയത്തെ കുറിച്ച് പറഞ്ഞത്. ആ പ്രണയ പരാജയത്തില്‍ ഇപ്പോള്‍ വേദനയില്ല എന്നും നടി പറയുന്നു. പ്രണയ പരാജയം സംഭവിച്ചിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിയ്ക്കുകയായിരുന്നു നടി. അതിനെ പ്രണയ പരാജയം എന്ന് പറയാന്‍ കഴിയില്ല. വാസ്തവത്തില്‍ അത് സെറ്റായില്ല. അതുകൊണ്ട് പരസ്പരം സംസാരിച്ച് ആ പ്രണയം അവിടെ ഉപേക്ഷിച്ച് പുറത്തേക്ക് വന്നു. എനിക്ക് ജീവിതത്തില്‍ പരാജയപ്പെടാന്‍ താത്പര്യമില്ല. അതുകൊണ്ടാണ് അപ്പോള്‍ തന്നെ സംസാരിച്ച് ആ പ്രണയത്തില്‍ നിന്ന് ഞാന്‍ പുറത്തേക്ക് വന്നത്. വേണണെങ്കില്‍ പരാജയ പ്രണയം എന്നൊക്കെ പറയാം- രമ്യ പറഞ്ഞു.